alcohol

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസുകളിൽ നിന്ന് വ്യക്തികൾക്ക് മദ്യം വിൽക്കാൻ അനുമതി നൽകി അബ്കാരി ചട്ടത്തിൽ വരുത്തിയ ഭേദഗതി ഉടൻ റദ്ദാക്കണമെന്ന് വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഈ ഭേദഗതിയിലൂടെ 23 വെയർഹൗസുകളെക്കൂടി ചില്ലറ മദ്യവില്പന കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. മദ്യാസക്തർക്ക് മരുന്നിന് പകരം മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കേയാണ് നിയമസാധുത നൽകാനുള്ള കുൽസിത നീക്കം.ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിദ്ദേശങ്ങൾക്ക് വിരുദ്ധമാണിത്. കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൗൺ മാർഗ്ഗനിദ്ദേശങ്ങളെ അട്ടിമറിക്കുന്നതുമാണ്. കൊവിഡിനെ പ്രതിരോധിക്കാനായി സർക്കാരും സമൂഹവും ഒറ്റക്കെട്ടായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ നിറംകെടുത്തുന്ന നടപടിയാണിത്.