വെഞ്ഞാറമൂട്: ലോക്ക് ഡൗൺ ലംഘിച്ച് വെഞ്ഞാറമൂട്ടിൽ മത്സ്യ ലേലത്തിന് ജനം കൂടിയതോടെ പൊലീസ് എത്തി ലേലം നിറുത്തിവയ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. നിബന്ധനകൾ കാറ്റിൽ പറത്തി വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റിലാണ് ജനം തടിച്ചുകൂടിയത്. ആളുകൾ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിയത് സ്ഥലത്ത് ഗതഗതക്കുരുക്ക് സൃഷ്ടിച്ചു. വെഞ്ഞാറമൂട് സി.ഐ വി.കെ.വിജയരാഘവന്റെ നിർദ്ദേശപ്രകാരം പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. നിറുത്തിവച്ച ലേലം പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമേ പുനഃസ്ഥാപിക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെഞ്ഞാറമൂട് മേഖലയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.