തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 29 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ലക്ഷദ്വീപിനോട് ചേർന്നയിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും ഇടയുണ്ട്. അടുത്ത രണ്ടുദിവസത്തേക്ക് ഇൗ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.