covid

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ 57 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 775 ആയി. രോഗം സ്ഥിരീകരിച്ചവർ 24,500. മുംബയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയവർദ്ധനയാണ് കാണുന്നത്. മുംബയിൽ ഇന്നലെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11പേർ മരിച്ചു. ഇതോടെ മുംബയിലെ രോഗബാധിതരുടെ എണ്ണം 4589 ആയി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 191 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2815 ആണ്. അഹമ്മദാബാദിൽ മാത്രം 169 പോസിറ്റീവ് കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇന്നലെ മാത്രം മൂന്ന് പേർ മരിച്ചു. അതോടെ മരണം 53 ആയി..ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2514 ആയി. കേരളത്തിൽ ഇതുവരെ 450 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21,725 പേർ നിരീക്ഷണത്തിലുണ്ട്.. 21,243 പേർ വീടുകളിലും 452 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.