പാലോട് :നന്ദിയോട് പഞ്ചായത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നന്ദിയോട് സർക്കാർ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ രോഗ പ്രതിരോധ മരുന്നുവിതരണം ആരംഭിച്ചു. പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലുള്ള മരുന്നുവിതരണത്തിൽ ഭാരവാഹികളായ പത്മാലയം മിനി ലാൽ, സി.കെ.സദാശിവൻ ,മധുസൂദനൻ നായർ, ജെ.ബാബു, എസ്.എസ്.ബാലു, സജീഷ്.എസ്.എസ്, റിജി.ടി.എസ്, സാജു തുടങ്ങിയവർ പങ്കെടുത്തു. വലിയതാന്നിമൂട് റസിഡന്റ്സ് അസോസിയേഷന്റെ മരുന്നുവിതരണത്തിന് ഉദയകുമാരൻ നായർ, ബിനു.എസ്.ലാൽ, പുരുഷോത്തമൻ, തുളസി, അഭിലാഷ്, ജിജു എന്നിവർ പങ്കെടുത്തു.