mask

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മാസ്ക് ധരിച്ച് എത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അൺ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാവും.

ഒരു കുട്ടിക്ക് രണ്ട് മുഖാവരണം നൽകണം.

മേയ് 30ന് മുൻപ് പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സൗജന്യമായി മാസ്ക് നിർമിച്ച് നൽകേണ്ട ചുമതല സമഗ്ര ശിക്ഷാ കേരളത്തിനാണ്. തുക യൂണിഫോമിനുള്ള തുകയിൽ നിന്ന് കണ്ടെത്തണം. കഴുകി ഉപയോഗിക്കാവുന്ന പരുത്തി തുണികൊണ്ടായിരിക്കണം മാസ്കുകൾ.

ഓരോ ബി.ആർ.സിയിലും കുറഞ്ഞത് 30,000 മുഖാവരണം നിർമിക്കണം. രക്ഷിതാക്കൾ, പൂ‌ർവവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സേവനം തേടാം.വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടില്ല.