കുറ്റിച്ചൽ: ഒരു മാസത്തിലേറെക്കാലമായി തുടർന്ന് വരുന്ന കൊവിഡ് പ്രതിരോധ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യത്യസ്ഥ പദ്ധതികളുമായി കുറ്റിച്ചൽ സേവാഭാരതി. സേവാ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒൻപതാം ഘട്ടമായ കുറ്റിച്ചൽ പഞ്ചായത്തിലെ മുഴുവൻ ലോഡിംഗ് തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇപ്പോൾ നടന്ന് വരുകയാണെന്നും ആദ്യഘട്ടങ്ങളിലെ അണു നശീകരണ പ്രവർത്തനം, നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം, നിർധന കുടുംബങ്ങൾക്കുള്ള പച്ചകറി കിറ്റ് വിതരണം, ഡ്രൈവിoഗ് തൊഴിലാളികൾക്കുള്ള വിഷു കിറ്റും കൈനീട്ടവും ,ബാർബർ- ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ്-പച്ചക്കറി കിറ്റ്, രക്തദാന പ്രവർത്തനം, ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കുള്ള കിറ്റ് വിതരണം,തയ്യൽ തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം തുടങ്ങിയ സന്നദ്ധ സേവന പ്രവർത്തനങ്ങളിലുടെയും കുറ്റിച്ചലിലെ ആയിരത്തിലധികം അർഹതപ്പെട്ട കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ കുറ്റിച്ചലിലെ സേവാഭാരതിക്ക് ഇതുവരെ കഴിഞ്ഞു.