തിരുവനന്തപുരം: മന്ത്രിമാരുടെയും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഉപയോഗത്തിനാവശ്യമായ 100 ടർക്കി ടവ്വലുകളും 100 ഹാൻഡ് ടവ്വലുകളും വാങ്ങാൻ 75,000രൂപ അനുവദിച്ച് ഉത്തരവായി. സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ നിന്നാണ് ഇവ വാങ്ങുന്നത്.