covid

കോഴിക്കോട്: കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ. കൊവിഡ് 19 രോ​ഗ ബാധിതനായ തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം ഉണ്ടായെന്ന് സംശയിക്കുന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിൽ പ്രവേശിച്ചവരിൽ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറും സർക്കിൾ ഇൻസ്പെക്ടറും ഉൾപ്പെടുന്നു. കോഴിക്കോട് ജില്ലാ കളക്ടറാണ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചത്. നഗരസഭയ്ക്ക് കീഴിലെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരും നിരീക്ഷണത്തിലാണ്.

അതേസമയം കോഴിക്കോട്–മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ പൊലീസ് കല്ലിട്ടടച്ചു. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡുകളാണ് കമദനഗ്രിങ്കല്ല് ഇട്ട് വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയത്. ഈ മേഖലയില്‍ പതിനൊന്ന് ഇടവഴികളാണ് മലപ്പുറത്തേക്കുള്ളത്. ഇതുവഴി ആളുകള്‍ രാത്രിയില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഈ പ്രദേശത്തെ പ്രധാനപ്പെട്ട നാല് വഴികളിലൂടെ മാത്രമെ ഇനി മലപ്പുറത്തേക്കും തിരികെ കോഴിക്കോടേക്കും സഞ്ചരിക്കാനാവു.