തിരുവനന്തപുരം: പ്രവാസി പ്രശ്നത്തിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻധർണയിൽ സഹകരിക്കാതെ തലസ്ഥാനത്തെ നാല് കെ.പി.സി.സി ഭാരവാഹികൾ.
കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ടി. ശരത് ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ് എന്നിവരാണ് വിട്ടുനിന്നത്. കെ.പി.സി.സി ഭാരവാഹികളുമായി ആലോചിക്കാതെ സമരം നിശ്ചയിച്ചെന്നാണ് ഇവരുടെ ആക്ഷേപം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയുണ്ടെങ്കിലും പ്രവാസികളുടെ കാര്യമായതിനാലാണത്രേ വീഡിയോ കോൺഫറൻസിലൂടെ അഭിവാദ്യം അർപ്പിച്ചത്.