ആനാട്: ലോക്ക് ഡൗൺ സാഹചര്യത്തിൽ പെെനാപ്പിൾ കർ‌ഷകരെ സഹായിക്കാൻ പുത്തൻ പദ്ധതിയുമായി ആനാട് കൃഷി ഭവനും ഗ്രാമപഞ്ചായത്തും. ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി ആഭ്യന്തര വിപണി കണ്ടെത്താനായി ജീവനി സഞ്ജീവനി പദ്ധതി ആരംഭിച്ചു.കൃഷി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച മാർക്കറ്റിങ് സെല്ലിന്റെയും കിസാൻ സഭയുടെയും സഹകരണത്തോടെയാണ് പ്രവർത്തനം.കർഷകരുടെ ബുദ്ധിമുട്ടുകളും നഷ്ടവും വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കിസാൻ സഭ നേതാക്കൾ അറിയിച്ചു.കൃഷി ഓഫിസർ എസ്. ജയകുമാർ,കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം അയിരൂപ്പാറ രാമചന്ദ്രൻ,,സെക്രട്ടറി മൈലം ശശി,ലോക്കൽ കമ്മിറ്റി പ്രസിഡന്റ് കെ.വേണുഗോപാലൻ സെക്രട്ടറി സി.ആർ.മധുലാൽ,സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ആനാട് ജി.ചന്ദ്രൻ,എ.സി.രാജൻ,സദാശിവൻ നായർ,സതീശൻ ആശാരി, മിൻഹാജ് തുടങ്ങിയവർ കർഷകൻ ബെന്നിയുടെ കൃഷിത്തോട്ടം സന്ദർശിച്ചു.