അരുവിക്കര: കേരള കർഷകസംഘം അരുവിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ വീടുകൾ സന്ദർശിച്ച് പച്ചക്കറി വിത്തുകളും തൈകളും നൽകി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. മേഖലാതല ഉദ്ഘാടനം കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ആർ. രാജ്‌മോഹൻ വട്ടക്കുളം വാർഡിലെ മുള്ളിലവിന്മൂട് നന്ദനം വീട്ടിൽ ഭാസ്‌കരൻ നായർ - വിജയം ദമ്പതികൾക്ക് വിത്തുകൾ നൽകി നിർവഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ 15 യൂണിറ്റുകളിലായി 300 വീടുകളിലാണ് ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നത്. കർഷകസംഘം മേഖല സെക്രട്ടറി ഹരിലാൽ,പ്രസിഡന്റ് എ.എം. ഇല്ല്യാസ്,ഗ്രാമപഞ്ചായത്ത് മെമ്പർ ജമീലാബീവി എന്നിവർ പങ്കെടുത്തു.