തിരുവനന്തപുരം:ലോക്ക് ഡൗൺ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ചു തവണകളായി പിടിക്കാനുള്ള ഉത്തരവിൽ മാറ്റമില്ലെന്നും എങ്ങനെ തിരിച്ചുകൊടുക്കണമെന്ന് ആറുമാസം കഴിഞ്ഞ് ആലോചിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പണം തിരിച്ചുകൊടുക്കാൻ പി.എഫിൽ ലയിപ്പിക്കുന്നതടക്കം പല മാർഗ്ഗങ്ങളുണ്ട്.അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെയ്യും.
സാലറി ചലഞ്ചിനോട് പ്രതിപക്ഷമടക്കം എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ശമ്പളം താൽക്കാലികമായി പിടിച്ചുവയ്ക്കാൻ തീരുമാനിച്ചത്. സർക്കാർ ഓർഡർ കത്തിച്ചു കൊണ്ടുള്ള അദ്ധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണ്.
കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനം ഡി എ കുടിശിക നൽകുമന്നും അദ്ദേഹം പറഞ്ഞു.