നെയ്യാറ്റിൻകര : മാരായമുട്ടം മണ്ണൂർ പി.കെ. നിവാസിൽ പരമേശ്വരൻ നായർ (80) നിര്യാതനായി. ഭാര്യ: കമലമ്മപിള്ള. മക്കൾ: അനിൽകുമാർ .പി.കെ, സനൽകുമാർ .പി.കെ, ബിന്ദു .കെ, സതികുമാർ .പി.കെ. മരുമക്കൾ: ബിന്ദു .ഐ, ശ്രീകലാദേവി .എസ്, ഹരീന്ദ്രബാബു .കെ, ദീപ .വി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
ജോൺ
കമുകിൻകോട് : സ്റ്റാർ വില്ലയിൽ എം.എസ്. ജോൺ (80) നിര്യാതനായി. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, പാസ്റ്ററൽ ബോർഡ് അംഗം, ഡിസ്ട്രിക്ട് സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ വൈ.എം.സി.എ സ്ഥാപക പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഖില കേരള ബാലജന സഖ്യം കുളത്തൂപ്പുഴ യൂണിയൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പുഷ്പം എസ്. ജോൺ. മക്കൾ: രാജീവ് എസ്. ജോൺ (അദ്ധ്യാപകൻ, എൽ.എം.എസ്. എച്ച്.എസ്.എസ്. അമരവിള), ഷീജാ ജോൺ (അദ്ധ്യാപിക, പി.ആർ. വില്യം എച്ച്.എസ്.എസ്. കാട്ടാക്കട). മരുമക്കൾ: മിനിത ജസ്റ്റിൻ, ഷെറിൻ എ. സാരസം (സെൻട്രൽ പി.ഡബ്‌ള്യു.ഡി ആൻഡമാൻ).