nikhilsreejith

വിതുര: വിവാഹ വാഗ്ദാനം നൽകി 14വയസുള്ള സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചയുവാവിനേയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. വിതുര പൊടിയക്കാല തടത്തരികത്ത്‌ വീട്ടിൽ അശോകന്റെ മകൻ നിഖിൽ അശോകൻ (19), പെൺകുട്ടിയെ ആളൊഴിഞ്ഞവീട്ടിൽ എത്തിക്കാൻ സഹായിച്ച പൊടിയക്കാലതോട്ടരികത്തു വീട്ടിൽ ശ്രീകുമാറിന്റെ മകൻ ശ്രീജിത്തിനെയുമാണ് പിടികൂടിയത് . പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിതുര സി. ഐ. എസ്. ശ്രീജിത്ത്‌, എസ്. ഐ. സുധീഷ്. എസ്. എൽ, സി. പി. ഒമാരായ നിധിൻ, ഷിജു, എസ്. സി. പി. ഒമാരായ പ്രദീപ്, ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിഖിൽ അശോകനെയും ശ്രീജിത്തിനെയും കോടതി റിമാൻഡ് ചെയ്തു.