saleena
ശാലീന വി.ജി. നായർ

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ജഡ്ജിമാർക്ക് ജില്ലാ ജഡ്‌ജിമാരായി സ്ഥാനക്കയറ്റം നൽകി. സബ് ജഡ്ജിമാർ,​ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് തലത്തിൽ പ്രവർത്തിച്ചിരുന്നവർക്കാണ് സ്ഥാനകയറ്റം . സംസ്ഥാനത്ത് ആരംഭിക്കുന്ന പോക്സോ കോടതിയിൽ ജഡ്ജിമാരായാണ് ഇവർക്ക് നിയമനം ലഭിക്കുക.
സ്ഥാനകയറ്റം കിട്ടിയവരും നിലവിലെ പദവിയും (ബ്രാക്കറ്റിൽ) :

ശാലീന വി.ജി.നായർ (സെക്രട്ടറി,​ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി,​ എറണാകുളം), അനിൽ ടി.പി (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്,​ പാലക്കാട്), സതീഷ് കുമാർ.വി,(​ഡപ്യൂട്ടി രജിസ്റ്റാർ,​ കേരള ലോകായുക്ത,​തിരുവനന്തപുരം), പ്രബാഷ് ലാൽ. ടി.പി (ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്,​ തിരുവനന്തപുരം), ടിറ്റി ജോർജ് (സെക്രട്ടറി,​ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കോട്ടയം), അനിൽകുമാർ.കെ.പി (ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് , മഞ്ചേരി), ഹരികുമാർ കെ.എൻ (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ,​പത്തനംതിട്ട), പ്രിയ ചന്ദ് പി.പി ​(ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്,​ എറണാകുളം), തുഷാർ എം,( സെക്രട്ടറി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ​പാലക്കാട്), ഷിബു എം.പി (പ്രിൻസിപ്പൽ സബ് ജഡ്ജ്, എറണാകുളം).