vilappilsala

മലയിൻകീഴ് : വിളപ്പിൽശാല നൂലിയോട്ട് കുന്നിൻമുകൾ പൊലീസ് നടത്തിയ റെയ്‌ഡിൽ ചാരായ നിർമ്മാണത്തിലേർപ്പെട്ട വീട്ടുടമസ്ഥൻ നൂലിയോട് ചരുവിള പുത്തൻവീട്ടിൽ സി.കുട്ടൻ (65),സഹായികളായ കാവിൻപുറം നൂലിയോട് ഒ.എൽ.എക്സ്. കോളനി നമ്പർ-16 ൽ വി. അനീഷ്കുമാർ (36), നൂലിയോട് ചരുവിള പുത്തൻവീട്ടിൽ ടി.ജോസ് (52) എന്നിവർ അറസ്റ്റിലായി.

പൊലീസ് സംഘം നൂലിയോട് കുന്നിൻ മുകളിലുള്ള കുട്ടന്റെ വീട് വളഞ്ഞാണ് വീട്ടിൽ കടന്നത്. പൊലീസ് എത്തുമ്പോൾ ഗ്യാസ് അടുപ്പിൽ ചാരായം വാറ്റുന്ന ജോലിയിലായിരുന്നു പ്രതികൾ.150 ലിറ്റർ വാഷ് ,ഒന്നര ലിറ്റർ ചാരായം,ഗ്യാസ് അടുപ്പ്,പാത്രങ്ങൾ,അസംസ്കൃത സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു.വിളപ്പിൽശാല എസ്.ഐ.വി.ഷിബു,ജി.എസ്.ഐ.സുമേഷ്,എ.എസ്.ഐ. സുനിൽകുമാർ,സി.പി.ഒ.മാരായ എ.സുധീർ, പ്രദീപ്‌ ബാബു,രഞ്ജിത്ത്,ലിയോരാജ് എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തത്. രണ്ടാഴ്ച മുൻപ് വിളപ്പിൽശാല കടമ്പുപാറയിൽ ചാരായം നിർമ്മിച്ച് കൊണ്ടിരുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.