ഏഴുപേർക്ക് രോഗമുക്തി
തിരുവനന്തപുരം: കൊല്ലത്തെ ആരോഗ്യപ്രവർത്തക ഉൾപ്പെടെ സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് മറ്റു രണ്ടു പേർക്കും കോട്ടയത്ത് മൂന്നുപേർക്കും കണ്ണൂരിൽ ഒരാൾക്കും രോഗം ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രോഗബാധിതരിൽ കൊല്ലത്തും കോട്ടയത്തും ഷാർജയിൽ നിന്നുവന്ന ഓരോ വ്യക്തികളുണ്ട്. മഹാരാഷ്ട്രയിൽ പോയിവന്ന ലോറി ഡ്രൈവറാണ് കോട്ടയത്ത് രോഗം ബാധിച്ച മറ്റൊരു വ്യക്തി. കണ്ണൂർ, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ ഓരോരുത്തർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർകോട് (കണ്ണൂരിൽ ചികിത്സ) എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തരായത്.
മൊത്തം രോഗമുക്തർ: 338
ആശുപത്രി ചികിത്സയിൽ:116
നിരീക്ഷണത്തിൽ: 21,004
ആശുപത്രികളിൽ: 464
വീടുകളിൽ: 20,580
പരിശോധനയ്ക്കയച്ചത്: 22,360
നെഗറ്റീവ് ഫലം: 21,457