വെമ്പായം: ഉത്സവ ആഘോഷത്തിനായി ലഭിച്ച തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി വേറ്റിനാട് ഊരൂട്ടുമണ്ഡപ ക്ഷേത്ര ട്രസ്റ്റ് മാതൃകയായി. ട്രസ്റ്റ് സെക്രട്ടറി അഡ്വ.എം. ഉണ്ണിക്കൃഷ്ണൻ തുക മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. സുരേഷ് കുമാർ, അഡ്വ.കെ.വി. ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 7 മുതൽ 13 വരെ ഊരൂട്ടു മഹോത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തിയിരുന്നു. ഉത്സവത്തിന് നാട്ടുകാർ സംഭാവനയായി നൽകിയ തുകയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയതെന്ന് അഡ്വ.എം. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.