തിരുവനന്തപുരം:വഞ്ചിയൂർ ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി.പി.ഐ പാളയം ലോക്കൽ കമ്മിറ്റി ഒരു ദിവസത്തെ ഭക്ഷ്യ സാധനങ്ങൾ സംഭാവന നൽകി. സി.പി.ഐ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി വഞ്ചിയൂർ ഗോപാലകൃഷ്ണൻ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബുവിന് സാധനങ്ങൾ കൈമാറി. സി.പി.ഐ പാളയം ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി സുചിത്ര വിജയരാജ്, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗങ്ങളായ സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ, ഐ.എ.എൽ നേതാവ് ബിജു ഇമ്മാനുവൽ, ലോക്കൽ കമ്മിറ്റി അംഗം സി.പി.വിജയകുമാർ, ബാങ്ക് പെൻഷണേഴ്‌സ് യൂണിയൻ നേതാവ് സൂര്യ കുമാർ എന്നിവർ പങ്കെടുത്തു.