ravi-vallathol

തിരുവനന്തപുരം: നടനും സാഹിത്യകാരനുമായിരുന്ന രവി വള്ളത്തോളിന്റെ നിര്യാണത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുശോചിച്ചു. മാർ ഇവാനിയോസ് കോളേജിലെ പൂർവ വിദ്യാർത്ഥിയായിരുന്ന രവി തന്റെ കലാജീവിതത്തിന്റെ വളർച്ചയിൽ കോളേജ് നൽകിയ പ്രോത്സാഹനം ഓർക്കുമായിരുന്നു. സൗമ്യവും മാന്യവുമായ പെരുമാറ്റം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. രവി വള്ളത്തോളിന്റെ ജീവിതം മലയാള ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവന വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രത്യേകം പ്രാർത്ഥിക്കുന്നതായും കർദ്ദിനാൾ പറഞ്ഞു.