തിരുവനന്തപുരം:വിഴിഞ്ഞം മത്സ്യവിപണന മേഖലയിൽ കളക്ടർ കെ.ഗോപാലകൃഷ്ണൻ പരിശോധന നടത്തി.സാമൂഹ്യ അകലം പാലിച്ചാണ് മത്സ്യവിപണനം നടത്തുന്നതെന്ന് കളക്ടർ ഉറപ്പാക്കി.മത്സ്യലേലം നടന്നുവന്നിരുന്ന വിഴിഞ്ഞം പ്രദേശത്ത് കൊവിഡിന്റെ പശ്ചാത്തലത്തിൽ ടോക്കൺ സമ്പദായമനുസരിച്ച് മീൻ തൂക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.മത്സ്യലേലം ഒരുകാരണവശാലും നടത്തരുതെന്ന് മത്സ്യതൊഴിലാളികളോട് കളക്ടർ നിർദ്ദേശിച്ചു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളും കളക്ടർ ചോദിച്ചറിഞ്ഞു.അസി.കളക്ടർ അനുകുമാരി,ഡെപ്യൂട്ടി കളക്ടർമാർ, തിരുവനന്തപുരം തഹസിൽദാർ ജി.കെ.സുരേഷ്‌കുമാർ,ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.