-high-speed

തിരുവനന്തപുരം: നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോ‌ട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിന്റെ രൂപരേഖ മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി സമർപ്പിച്ചു. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാൻ സാദ്ധ്യതാ രൂപരേഖയിൽ പത്തുമുതൽ 50 മീ​റ്റർ വരെ മാറ്റം വരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.

റെയിൽപാത

തിരുവനന്തപുരം കൊച്ചുവേളിയിൽ തുടങ്ങി കഴക്കൂട്ടം, ആ​റ്റിങ്ങൽ, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂർ, മുളക്കുഴ വഴി ചെങ്ങന്നൂരിൽ .പിരളശ്ശേരി എൽ.പി.സ്‌കൂളിനുസമീപം വല്ലന റോഡിലാണ് ചെങ്ങന്നൂരിലെ സ്​റ്റേഷൻ.

നെല്ലിക്കൽ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂർ, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കൽ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. കോട്ടയം റെയിൽവേ സ്​റ്റേഷനു തെക്ക് മുട്ടമ്പലം ദേവലോകം ഭാഗത്താണ് പുതിയ സ്​റ്റേഷൻ. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന് നെടുമ്പാശ്ശേരി എയർപോർട്ട്, തൃശൂർ വഴി തിരൂരിൽ എത്തും. തിരൂർ മുതൽ റെയിൽ പാതയ്ക്ക് സമാന്തരം.