ravi-vallathol

തിരുവനന്തപുരം: രവി വള്ളത്തോളിന്റെ നിര്യാണത്തിൽ മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് അനുശോചിച്ചു. മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം മികച്ച കലാപ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നതായി മുൻ ചീഫ് സെക്രട്ടറിയും അമിക്കോസ് പ്രസിഡന്റുമായ കെ.ജയകുമാർ അനുസ്മരിച്ചു. അമിക്കോസ് വൈസ് പ്രസിഡന്റുമാരായ ഇ.എം നജീബ്, നടൻ ജഗദീഷ്, കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജി .കെ.ഐ, പാലോട് രവി, എബി ജോർജ്,ജനറൽ സെക്രട്ടറി ഡോ.ചെറിയാൻ പണിക്കർ, സെക്രട്ടറി ഡോ.സുജു. സി.ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.