തിരുവനന്തപുരം: റെഡ് സോണിലെ ഹോട്ട് സ്‌പോട്ടുകളിൽ കാസർകോട് ജില്ലയിൽ നടപ്പാക്കിയതു പോലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൂടു​തൽ ബാരി​ക്കേ​ഡു​കൾ സ്ഥാപിച്ച് വാഹന പരി​ശോ​ധന കർശ​ന​മാ​ക്കും. മുതിർന്ന ഉദ്യോ​ഗ​സ്ഥ​രുടെനേതൃ​ത്വ​ത്തിൽ പട്രോ​ളിംഗ് ശക്തി​പ്പെ​ടു​ത്തും. അവശ്യസാധനങ്ങൾ പൊലീസ് വാങ്ങി വീടുകളിൽ എത്തിക്കും. മറ്റു ജില്ല​ക​ളിലെ ഹോട്ട്സ്‌പോട്ട്‌ മേഖലകൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിൽ കൂടി മാത്രമാക്കും. ഇത്തരം സ്ഥലങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കും.
ഞായറാഴ്ച മുതൽ ചൊവ്വാ​ഴ്ച​വരെ അറു​പതു മണി​ക്കൂർ ലോക്ക് ഡൗൺ ശക്തി​പ്പെ​ടു​ത്താൻ തമി​ഴ്നാട് സർ​ക്കാർ തീരു​മാ​നിച്ച സാഹ​ച​ര്യ​ത്തിൽ അതിർത്തി ജില്ലകളിലെ പൊലീസ് പരി​ശോ​ധന കർശ​ന​മാക്കും. ഈ ദിവ​സ​ങ്ങ​ളിൽ തമി​ഴ്നാട്ടിലേക്ക് വാഹ​ന​ങ്ങളെ പ്രവേ​ശി​ക്കാൻ അനു​വദിക്കില്ല.