തിരുവനന്തപുരം: ഇക്കൊല്ലം 199 മെഡിക്കൽ ബിരുദാനന്തര ബിരുദ സീറ്റുകൾ അനുവദിക്കാൻ ആരോഗ്യ സർവകലാശാലാ ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠനം പൂർത്തീകരിച്ച വിവിധ ഫാക്കൽറ്റികളിലുള്ള 9458 വിദ്യാർത്ഥികളുടെ ബിരുദം കൗൺസിൽ യോഗം അംഗീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അയച്ചു കൊടുക്കും. നിലവിലെ 155 കോളേജുകൾക്ക് തുടർ പ്രവർത്തനാനുമതി നൽകി. നാലുമണിക്കൂറിലേറെ നീണ്ടുനിന്ന കൗൺസിൽ യോഗം വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്. വി.സി മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി.