ravi-vallathol

തിരുവനന്തപുരം : എഴുത്തുകാരനും അഭിനേതാവുമായിരുന്ന രവി വള്ളത്തോളിന്റെ നിര്യാണം കലാ സാംസ്കാരിക രംഗത്ത് തീരാനഷ്ടമാണെന്ന് തിരുവനന്തപുരം മേജർ അതിരൂപത ചീഫ് വികാരി ജനറലും മാർ ഈവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. മാത്യുമനക്കരക്കാവിൽ കോറെപ്പിസ് കോപ്പാ പറഞ്ഞു. പൂർവ വിദ്യാർത്ഥി എന്ന നിലയിൽ രവി വള്ളത്തോൾ മാർ ഈവാനിയോസ് കോളേജിനോട് പുലർത്തിയിരുന്ന ആത്മബന്ധം നന്ദിപൂർവം ഓർക്കുന്നുവെന്നും പെരുമാറ്രം കൊണ്ടും അക്ഷരങ്ങൾകൊണ്ടും അഭിനയംകൊണ്ടും തീർത്ത ഇന്ദ്രജാലം, രവി വള്ളത്തോളിനെ അനശ്വരനാക്കുമെന്നും വിയോഗത്തിൽ അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.