തിരുവനന്തപുരം:വിദേശത്ത് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കിതുപോലെ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളി വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രമാനദണ്ഡ പ്രകാരമായിരിക്കും ഇത്.
സിദ്ധവൈദ്യവും പരിഗണനയിൽ
കൊവിഡ് പ്രതിരോധത്തിന് സിദ്ധ വൈദ്യവിഭാഗത്തെ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.