തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ച് ബസ് സർവീസ് നടത്തേണ്ട സാഹചര്യമുണ്ടായാൽ ടിക്കറ്റ് നിരക്ക് വർദ്ധനവോ, നികുതി ഇളവോ നൽകണമെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു.
യാത്രക്കാർക്ക് നിയന്ത്രണമുള്ള സമയത്ത് ടിക്കറ്റ് നിരക്ക് കൂട്ടാമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ശുപാർശ ചെയ്തിരുന്നു.

റോഡ് നികുതിയിലോ ഡീസൽ നികുതിയിലോ ഇളവ് വേണമെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം. ഇവ ക്രോഡീകരിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്. നിർദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം സർക്കാരിന് കൈമാറിയത്.