തിരുവനന്തപുരം:നഗരത്തിലെ ഹോട്ട്സ്‌പോട്ടുകളായ അമ്പലത്തറ,കളിപ്പാംകുളം വാർഡുകളിൽ കർശന
നിയന്ത്രണങ്ങളോടെ പരിശോധനാ സംവിധാനം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ഈ വാർഡുകളിൽ നിന്നും പുറത്തുപോകുന്നതിനും അകത്തേക്ക് പ്രവേശിക്കുന്നതിനും അതിർത്തി പരിശോധന കേന്ദ്രങ്ങൾ ഏർപ്പെടുത്തി.അട്ടക്കുളങ്ങര ജംഗ്ഷൻ,തിരുവല്ലം എന്നിവിടങ്ങളിലൂടെ മാമ്രേ ഇരു വാർഡുകളിലേക്കുമുള്ള യാത്ര അനുവദിക്കൂ.ഈ വാർഡുകളിലെ അതിർത്തി പങ്കിടുന്ന എല്ലാ വഴികളും അടച്ചിട്ടുണ്ട്.കടിയപട്ടണം ലൈൻ, ശ്രീനഗർ 1,2,3, ആറ്റുകാൽ ഡ്രൈവിംഗ് സ്‌കൂൾ റോഡ്, കാർത്തിക നഗർ,കുത്തുകല്ലുംമൂട് ജംഗ്ഷൻ,ചെക്കിട്ടവിളാകം,കൊഞ്ചിറവിള എണ്ണകുറ്റി ജംഗ്ഷൻ,വേലൻവിള കല്ലാട്ട്മുക്ക്,നിലമ ജംഗ്ഷൻ, കല്ലടിമുഖം,അമ്പലത്തറ മിൽമ ജംഗ്ഷൻ,ആഞ്ജനേയ ക്ഷേത്രം റോഡ്, അൽആരിഫ് ഹോസ്പിറ്റൽ റോഡ്,മുത്തുമാരിയമ്മൻ ക്ഷേത്രത്തിനു എതിർവശം,നാഷണൽ കോളേജ് റോഡ്,കല്ലാട്ടുമുക്ക് മുസ്ലിംപള്ളി റോഡ്,ഗ്രാൻഡ് ബേക്കറി റോഡ്,പയറ്റികുപ്പ റോഡ്,വലിയ പള്ളി റോഡ്,കടിയപട്ടണം ബൈറോഡ് എന്നീ സ്ഥലങ്ങൾ ബാരിക്കേഡുകൾ വച്ച് അടച്ചു.ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവായതിന് ശേഷമേ ഇതിലെ യാത്ര അനുവദിക്കുകയുള്ളൂ.
ഇരു വാർഡുകളിൽ മെഡിക്കൽ ഷോപ്പുകൾ,ആവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാമ്രേ തുറക്കാവൂ. കൂടുതൽ പൊലീസിനെ അതിർത്തി പരിശോധന കേന്ദ്രങ്ങളിലും ബ്ലോക്കിംഗ് പോയിന്റുകളിലും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിതിന് 122 പേർക്കെതിരെ കേസെടുത്തു. 84 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 70 പേർക്കെതിരെയാണ് കേസെടുത്തത്.