തിരുവനന്തപുരം:ജില്ലയിലെ മുൻഗണനാ കാർഡുടമകൾക്കുള്ള (പിങ്ക് കാർഡ്) അതിജീവന കിറ്റിന്റെ വിതരണം 27ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അക്കങ്ങളുടെ ക്രമത്തിലാണ് വിതരണം നടത്തുന്നത്.പൂജ്യത്തിൽ അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്ക് 27ന് കിറ്റ് നൽകും.1 ൽ അവസാനിക്കുന്നവർക്ക് 28നും, 2 ന് 29 നും, 3 ന് 30നും, 4 ന് മേയ് 2നും, 5 ന് മേയ് 3നും, 6ന് മേയ് 4നും , 7 ന് മേയ് 5നും, 8 ന് മേയ് 6നും, 9 ന് മേയ് 7നുമാണ് കിറ്റ് വാങ്ങാനുള്ള തീയതികളുടെ ക്രമം. നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ ഗുണഭോക്താക്കൾ ശ്രമിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സ്വന്തം റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാൻ സാധിക്കാത്തവർ തങ്ങളുടെ വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ച് അടുത്തുള്ള റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങേണ്ടതാണ്.