തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം 27ന് ആരംഭിക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. അന്ത്യോദയ വിഭാഗം മഞ്ഞ കാർഡുള്ള 5.77 ലക്ഷം കുടുംബങ്ങൾക്ക് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും മറ്റു കാർഡുകൾക്ക് വിതരണം ചെയ്യുക.
കാർഡ് നമ്പറും
തീയതിയും
പിങ്ക് കാർഡിന്റെ അവസാനത്തെ അക്കം യഥാക്രമം 0 - 27, 1-28, 2-29, 3-30, 4 -മേയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന ക്രമത്തിൽ വിതരണം നടത്തും.