തിരുവനന്തപുരം: ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയായ മലയാളി മരിച്ചു. ഈഞ്ചയ്ക്കൽ സ്വദേശി ബി.രാജബാലൻ നായർ (71) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ന്യൂയോർക്ക് ബെൽവ്യൂ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂയോർക്കിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് മേയ് 19ന് മാത്രമെ സംസ്‌കാരം നടക്കുകയുള്ളൂ. 1992 മുതൽ ന്യൂയോർക്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തി വരികയാണ്. ഭാര്യ ഇന്ദു ബെൽവ്യൂ ആശുപത്രിയിൽ തന്നെ നഴ്സാണ്. മക്കൾ: ശബരിനാഥ്, ജയദേവ് (ഇരുവരും ന്യൂയോർക്ക്). മരുമകൾ: അന.