പുനലൂർ : നെല്ലിപ്പള്ളി മുളംതടത്തിൽ വീട്ടിൽ ജോസ് തോമസ് (63) നിര്യാതനായി. മൂന്നുപതിറ്റാണ്ടായി തിരുവനന്തപുരത്തെ പരസ്യമേഖലയിൽ പ്രവർത്തിച്ചിരുന്ന ജോസ് തോമസ് ബ്രേക്ക് ത്രൂവിൽ സ്റ്റുഡിയോ മാനേജരായിരുന്നു. ആർട്ടിസ്റ്റ് ബേബിയുടെ മകനാണ്.

നിരവധി ബ്രാൻഡുകൾക്കായി പ്രചാരപ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഭാര്യ: ഏലിയാമ്മ ജോസ്. മക്കൾ: ജിതിൻ ജോസ്, അലൻ ജോസ്, മിലൻ ജോസ്. സംസ്കാരം : 27ന് രാവിലെ 11ന് പുനലൂർ വാളക്കോട് സെന്റ് ജോർജ് ഒാർത്തഡോക്സ് പള്ളിയിൽ.