കുളത്തൂർ: തുമ്പ പൊലീസ് നടത്തിയ പരിശോധനയിൽ ഗുരുനഗറിന് സമീപം ചിത്തിര നഗറിലെ വീട്ടിൽ നിന്ന് വ്യാജവാറ്റിനുള്ള കാേടയും വാറ്റുപകരണങ്ങളും കണ്ടെത്തി. കുളത്തൂർ കോരാളംകുഴിയിൽ താമസിക്കുന്ന സുബ്രഹ്മണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 12ഓടെ തുമ്പ പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കേസെടുത്ത് അന്വഷണം ആരംഭിച്ചതായി തുമ്പ സി.ഐ പറഞ്ഞു.
ഫോട്ടോ: പിടികൂടിയ കോടയും വാറ്റുപകരണവും