തിരുവനന്തപുരം:കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ സഞ്ചരിക്കുന്ന വിപണി നാളെ രാവിലെ 10ന് അമ്പലംമുക്കിൽ കൃഷ്ണൻ കോവിലിന് സമീപത്ത് വി.കെ.പ്രശാന്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്നുള്ള എട്ട് ദിവസങ്ങളിലായി ഈ വിപണി വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കും.കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനുമായി സഹകരിച്ചാണ് വിപണി സജ്ജീകരിച്ചിട്ടുള്ളത്. താത്പര്യമുള്ളവർക്ക് സഞ്ചരിക്കുന്ന വിപണിയിൽ നിന്ന് ആവശ്യമായ ഉത്പാദനോപാധികൾ ന്യായവിലയ്ക്ക് വാങ്ങാവുന്നതാണ്.