ഭോപ്പാൽ:ലോക്ക്ഡൗൺ കാലത്ത് ബാർബർ ഷോപ്പുകൾ തുറക്കണമെന്ന് പറയുന്നവർക്ക് ഒരു ദു:ഖവാർത്ത. ബാർബർ ഷോപ്പിൽ മുടിവെട്ടിയ ആറു പേർക്ക് കൊവിഡ്.. മദ്ധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ബാർഗാവ് ഗ്രാമത്തിലാണ് മുടിവെട്ടിലൂടെ രോഗം ബാധിച്ചത്.. ഇൻഡോറിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഒരാൾ അടുത്തിടെ സലൂണിലെത്തി മുടിവെട്ടിയിരുന്നു. .ഇയാൾക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടർന്ന് ഇതേ ദിവസം സലൂണിലെത്തിയ 12 പേരുടെ സാമ്പിളുകൾ പരശോധിച്ചപ്പോഴാണ് ആറു പേരിൽ കൊവിഡ് കണ്ടെത്തിയത്. എന്നാൽ ബാർബർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ബാർബർ ഈ ആറു പേർക്കും മുടിവെട്ടിയപ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. സംഭവത്തെ തുടർന്ന് ഗ്രാമം അടച്ചു.. ഖർഗോൺ ജില്ലയിൽ ഇതുവരെ 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്