ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് തീവ്രബാധിത മേഖലകളായ അഞ്ച് നഗരങ്ങളിൽ ലോക്ക് ഡൗൺ ശക്തിപ്പെടുത്തി. ചെന്നൈ, കോയമ്പത്തൂർ, മധുര, എന്നീ നഗരങ്ങളിൽ ഞായറാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാത്രി 9 വരെ നാല് ദിവസത്തേക്കാണ് ലോക്ക് ഡൗൺ ശക്തമാക്കിയത്. സേലം, തിരുപ്പൂർ എന്നീ നഗരങ്ങളിൽ ഇന്ന് മുതൽ ചൊവ്വാഴ്ച രാത്രി 9 വരെ മൂന്ന് ദിവസത്തേക്കുമാണ് ലോക്ക്ഡൗൺ കടുപ്പിച്ചത്.
നിയന്ത്രണം ശക്തമാക്കിയ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വാങ്ങാൻപോലും വീടുകളുടെ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. എന്നാൽ പലചരക്ക്, പച്ചക്കറി കടകൾക്ക് രാവിലെ ആറു മുതൽ ഉച്ചക്ക് ഒന്നുവരെ തുറന്ന് പ്രവർത്തിക്കാം. ആളുകൾ സാമൂഹിക അകലം പാലിക്കണം.
റസ്റ്റോറന്റുകളിൽ നിന്ന് ഹോം ഡെലിവറി മാത്രം അനുവദിക്കും. ഈ അഞ്ച് സിറ്റികളിലാണ് സംസ്ഥാനത്തെ 46 ശതമാനം കൊവിഡ് രോഗബാധിതരുള്ളത്. ചെന്നൈയിൽ മാത്രം 495, കോയമ്പത്തൂർ141, മധുര 60, തിരിപ്പൂർ110, സേലം 60 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.