ദമാം: സൗദി അറേബ്യയിൽ കൊവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ മക്കയിലെ ചില സ്ട്രീറ്റുകളിൽ ഒഴികെ മറ്റെല്ലായിടത്തും ഇളവ് ഏർപ്പെടുത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നു മുതൽ മേയ് 13 വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഇളവ്..
ഏപ്രിൽ 29 മുതൽ മേയ് 13 വരെ ചില്ലറമൊത്ത വാണിജ്യ സ്ഥാപനങ്ങൾക്കും, മാളുകൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ മാളുകളിലുള്ള സിനിമാ ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, കോഫി ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ തുടങ്ങിയവ തുറക്കില്ല. കോൺട്രാക്ടിംഗ് കമ്പനികൾ, ഫാക്ടറികൾ തുടങ്ങിയവയ്ക്കും മേയ് 13 വരെ തുറന്നു പ്രവർത്തിക്കാം. കർഫ്യൂ ഇളവ് സമയങ്ങളിൽ പാർട്ടികളിലും പൊതുസ്ഥലങ്ങളിലും അഞ്ച് പേരിൽ കുടുതലാളുകൾ ഒത്തു ചേരാൻ പാടില്ല.