ന്യൂഡൽഹി: രാജ്യം മഹാവ്യാധിക്കെതിരെയുളള പോരാട്ടത്തിലാണ്. ആ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ ടീമായി പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ ചിന്താധാരയിൽത്തന്നെ മാറ്റം വന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയായി. നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നുകൾ എത്തിച്ചു. അതിന് വിദേശരാജ്യങ്ങൾ ഇന്ത്യയാേട് നന്ദി അറിയിക്കുന്നു.രാജ്യത്തെ ജങ്ങൾ എല്ലാവരും തങ്ങളാൽ കഴിയും വിധം പോരാട്ടത്തിൽ പങ്കാളികളാവുന്നു. മഹാമാരിക്കെതിരെയുള്ള പോരാട്ടം ഇതിനും തുടരേണ്ടതുണ്ട്. എല്ലാവരും പരസ്പരം സഹായിക്കുന്നു. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്ന് ഉറപ്പുണ്ട്. .ജനങ്ങളുടെ പോരാട്ടവീര്യത്തിനുമുന്നിൽ നമിക്കുന്നു. സംസ്ഥാനങ്ങളും പഞ്ചായത്തുകളും ഇൗ പോരാട്ടത്തിൽ വലിയ പങ്കാണ് വഹിച്ചത്.ദരിദ്രരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവന്നു. ഒരാളും പിട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ
കർഷകരുടെ പങ്ക് വലുതാണ്. ആരോഗ്യപ്രവർത്തകൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്നു.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ കടുത്തുനടപടിയുണ്ടാവും. യോഗയും ആയുർവേദവും അന്താരാഷ്ട്രാവേദികളിൽ വീണ്ടും ചർച്ചയായി. മാസ്ക് ധരിക്കുന്നത് കൊവിഡിനുശേഷവും ജീവിത ശൈലിയാകും.പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി ഒഴിവാക്കണം.അവശ്യസേവനങ്ങൾക്കാണ് കേന്ദ്രം മുൻഗണന നൽകുന്നത്.റമദാൻ സമയത്ത് ലോകം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കാം.-അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുതിയ പോർട്ടലും അദ്ദേഹം പുറത്തിറക്കി.സംസ്ഥാനങ്ങളെയും പൊലീനെയും ശുചീകരണ തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പൊലീസിനോടുളള ജനങ്ങളുടെ മാനസിക അകലം ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം മൻ കി ബാത്ത് റേഡിയോ പ്രഭാഷണമായിരുന്നു ഇന്നത്തേത്.
അതേസമയം, സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താൻ അദ്ദേഹം നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഇതിന് പിന്നാലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.