boy

ലോക്ക്ഡൗൺ സമയത്തെ ഒരു രസകരമായ പഠനക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. അമ്മ മകനെ അക്ഷരമാല പഠിപ്പിക്കുന്നതും അതിനിടയിൽ അവ‌ർ തമ്മിലുള്ള രസകരമായ സംഭാഷണവുമാണ് വീഡിയോയുടെ ഉള്ളടക്കം. അമ്മ അക്ഷരമാല എഴുതാൻ പറയുമ്പോൾ ചിണുങ്ങിയും പരാതി പറഞ്ഞും ഒഴിഞ്ഞുമാറുന്ന വികൃതിക്കാരനായ മകനാണ് വീഡിയോയിലെ താരം. അമ്മയെ ഇഷ്ടമല്ലെന്നും പപ്പയെയാണ് ഇഷ്ടമെന്നും പറഞ്ഞും വിഷയം മാറ്റി രക്ഷപ്പെടാനും കുഞ്ഞുമിടുക്കൻ ശ്രമിക്കുന്നുണ്ട്. അവസാനം അമ്മ പഠിക്ക് മോനേയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാലേ പഠിക്കൂ എന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ ആവശ്യം പ്രേക്ഷകരിൽ ചിരിയുണർത്തുന്നു.

വീഡിയോയുടെ പൂർണ്ണരൂപം ചുവടെ ചേ‌ർക്കുന്നു...