തിരുവനന്തപുരം: സ്‌പ്രിൻക്ളർ വിധിയിൽ സർക്കാരിന് അനുകൂലമായി ഒന്നുമില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചതാണ് കോടതി ശരിവച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കേസ് നടത്തിയത് ലക്ഷങ്ങൾ മുടക്കിയാണ്. കരാറിനെ സി.പി.ഐ അംഗീകരിക്കുന്നില്ല. പ്രതിപക്ഷ ആരോപണങ്ങൾ സി.പി.ഐ പോലും ശരിവച്ചു-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും സംസ്ഥാന സർക്കാർ സ്‌പ്രിൻക്ളറുമായി ഉണ്ടാക്കിയ കരാറിന് കർശനമായ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകിയത്. കരാറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നൽകിയ ഹർജികളിലായിരുന്നു വിധി.