covid-

ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ കർശന ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. അതിനിടെ 129 തബ് ലീഗ് പ്രതിനിധികളുടെ രോഗംഭേദമായി. 142 പേരാണ് എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കൊവിഡ് ചികിത്സക്കുള്ള പ്ലാസ്മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാൻ തയ്യാറെന്ന് രോഗം ഭേദമായവർ അറിയിച്ചിട്ടുണ്ട്.