shafi

തിരുവനന്തപുരം: കൊവിഡിന്റെ കാലത്തും കൊലക്കത്തി താഴെവക്കാൻ സി. പി. എം തയാറായിട്ടില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആലപ്പുഴയിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ സുഹൈലിന് നേരെയുണ്ടായ വധശ്രമത്തെ അപലപിക്കാൻപോലും മുഖ്യമന്ത്രി തയാറായില്ല.കൊടിയിൽ നിൽക്കുന്ന വെറ്റിലയുടെ വിലപോലും മുഖ്യമന്ത്രി മനുഷ്യ ജീവന് നൽകുന്നില്ല. സുഹൈയിലിനും കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.