മലപ്പുറം: ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് നമസ്കാരം നടത്തിയ ഏഴ് പേരെ പൊലീസ് അറസ്റ്റുചെയ്തു. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടിപ്പടിയിലെ ഹെൽത്ത് സെന്ററിന് സമീപമുള്ള പള്ളിയിലാണ് നമസ്കാരം നടന്നത്. ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസർ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നമസ്കാരം നടക്കുന്നതായി അറിഞ്ഞ് പൊലീസ് എത്തിയതോടെ ഇവർ ഇറങ്ങിയോടിയെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഏഴുപേരെയും ജാമ്യത്തിൽ വിട്ടു.