covid-19

സിംഗപ്പൂർ:: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡിന്റെ വ്യാപനം മേയ് 21നകം നിലയ്ക്കുമെന്ന് സിംഗപ്പുർ യൂണിവേഴ്സിറ്റി ഒഫ് ടെക്‌നോളജി ആൻഡ് ഡിസൈനിലെ ഗവേഷകർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രോഗബാധ സംശയിക്കുന്നവർ, രോഗം ബാധിച്ചവർ, രോഗവിമുക്തരായവർ തുടങ്ങിയവരുടെ വിവരങ്ങൾക്കൊപ്പം കൊവിഡ് ജീവിത ചക്രത്തിന്റെ വിവരങ്ങളും അപഗ്രഥിച്ചാണ് ഗവേഷകർ നിഗമനത്തിലെത്തിയത്.

മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡിന്റെ വ്യാപനം 97 ശതമാനവും കറയുമെന്നാണ് ഇവർ വാദിക്കുന്നത്. മേയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കൊവിഡ് വ്യാപനത്തിന്റെ നിരക്ക് 97 ശതമാനമായി കുറയും. ഡിസംബർ 8 ആകുമ്പോഴേക്കും കൊവിഡ് പൂർണമായും അപ്രത്യക്ഷമാകുമെന്നും ഇവർ പറയുന്നു. ഗവേഷണ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായാണ് ഈ പ്രവചനം നടത്താറുള്ളത്.മേയ് 16 വരെ ലോക്ക് ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊവിഡ് രോഗികൾ പുതിയതായി ഉണ്ടാകില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇവർ പ്രവചിച്ചിരുന്നു. . ..