വെഞ്ഞാറമൂട്: ബൈക്കിൽ ചാരായം കടത്താൻ ശ്രമിച്ച യുവാവിനെ വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. വാമനപുരം ഭാഗത്ത് നടന്ന പരിശോധനയിലാണ് ഹോണ്ട യൂണികോൺ ബൈക്കിലെത്തിയ പേടികുളം വിളയിൽ വീട്ടിൽ വിപിൻ രാജ് (31) പിടിയിലായത്. പിടികൂടിയ അഞ്ചു ലിറ്റർ ചാരായം വീട്ടിൽ സ്വന്തമായി കുക്കർ ഉപയോഗിച്ച് വാറ്റിയെടുത്തതാണെന്നും, വിൽപനയ്ക്കായി കൊണ്ടു പോകും വഴിയാണ് പിടിയിലായതെന്നും ഇയാൾ സമ്മതിച്ചതായി എക്സൈസ് ഇൻസ്പെക്ടർ ഷമീർഖാൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ഷാജു, ദിലീപ് കുമാർ, ഷഹീന ബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.