കൊൽക്കത്ത: കൊവിഡ് പോസിറ്റീവായ മെഡിക്കൽ ഓഫീസർ മരിച്ചു. പശ്ചിമംഗാളിലെ മെഡിക്കൽ ഓഫീസറും ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുമായ ഡോ. ബിപ്ലബ് കാന്തി ദാസ്ഗുപ്തയാണ് മരിച്ചത്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധ സംശയിച്ച് ഇദ്ദേഹത്തിന് കഴിഞ്ഞദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിലാർക്കെങ്കിലും രോഗബാധ ഉണ്ടോ എന്ന് വ്യക്തമല്ല.