വർക്കല: ഇലകമൺ പഞ്ചായത്തിലെ വിളപ്പുറം വാർഡിൽ സുഖോയ് ലാന്റിൽ മനോഹരന്റെയും ഇന്ദുലേഖയുടെയും മക്കളായ സുഖോയ്, സ്നേഹ എന്നിവർ സൈക്കിൾ വാങ്ങുന്നതിനായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. വിഷുക്കൈനീട്ടമായി ലഭിച്ച തുകയും ഇതോടൊപ്പം നൽകി. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് ബി.എസ്. ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി. സെൻസി, സി.എസ്. സുമിത്ര എന്നിവർ മനോഹരന്റ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.