കണ്ണൂർ:കൊവിഡ ഭീതിയുടെ പശ്ചാത്തലത്തിൽ കണ്ണൂരിലെ ചൊക്ലി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. സി.ഐയും, എസ്.ഐയും അടക്കമുള്ള ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിൽ പോയത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പെരിങ്ങത്തൂർ സ്വദേശിയുടെ സെക്കൻഡറി കോൺടാക്ട് ലിറ്റിൽ ഉൾപ്പെട്ടതോടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. സ്റ്റേഷനിൽ സന്ദർശകർക്കും വിലക്കുണ്ട്.
രോഗം സ്ഥിരീകരിച്ച പെരിങ്ങത്തൂർ സ്വദേശിയായ യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സുഹൃത്ത് പ്രദേശത്ത് റോഡ് ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള ജോലികളിൽ പൊലീസിനെ സഹായിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടത്. സുഹൃത്തിന്റെ സ്രവ പരിശോധന ഫലം നാളെ എത്തുമെന്നാണ് പ്രതീക്ഷ.